മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശമുന്നയിച്ച ദമ്പതികളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ് നടന്‍ ധനുഷ്. പത്തുകോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ എസ് ഹാജ മൊയ്തീനാണ് മധുര സ്വദേശികളായ കതിരേശനും ഭാര്യ മീനാക്ഷിക്കും വക്കീല്‍ നോട്ടീസയച്ചത്. ഇനിമുതല്‍ ധനുഷിനെതിരെ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. 

വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് 10 കോടി രൂപ നല്‍കേണ്ടിവരും. ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തുറന്നുപറയണം. ആരോപണങ്ങളുന്നയിച്ചതിന് മാപ്പുപറഞ്ഞ് പത്രക്കുറിപ്പ് ഇറക്കണം എന്നും ദമ്പതികള്‍ക്കയച്ച നോട്ടീസില്‍ പറയുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മകന്‍ പഠിക്കുന്ന കാലത്ത് സിനിമാഭ്രമം മൂലം നാടുവിട്ടതാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്. ഇപ്പോള്‍ സാമ്പത്തികമായി മോശം അവസ്ഥയിലായതിനാല്‍ മാസം 65,000 രൂപ വീതം നല്‍കാന്‍ കോടതി ഉത്തരവിടണമെന്നാണ് ദമ്പതികളുടെ ആവശ്യം. എന്നാല്‍ മകനാണ് എന്ന് തെളിയിക്കാനായി കതിരേശനും മീനാക്ഷിയും പറഞ്ഞ അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തിലില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ഇവിഎമ്മില്ലെങ്കില്‍ മോദി തെരഞ്ഞെടുപ്പില്‍ ജയിക്കില്ല- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

മുസ്ലീം സംവരണം ഒഴിവാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം- രേവന്ത് റെഡ്ഡി

More
More
National Desk 1 day ago
National

കശ്മീരില്‍ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ ദുരൂഹതയുണ്ട്- ഫാറൂഖ് അബ്ദുളള

More
More
National Desk 2 days ago
National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും; ഇന്ത്യാ മുന്നണി നേതാക്കള്‍ പങ്കെടുക്കും

More
More
National Desk 2 days ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു ; കേരളത്തില്‍ ഏപ്രില്‍ 26-ന്

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയ കേസ് : അരവിന്ദ് കെജ്രിവാളിന് മുന്‍കുര്‍ ജാമ്യം, കെ കവിത അറസ്റ്റില്‍

More
More