ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

ലണ്ടന്‍: ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കുമ്പോള്‍ രാജ്യത്തെ ഐക്യത്തോടെ കൊണ്ടുപോകേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും മത സമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലണ്ടനിലെ കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യ എന്നാല്‍ രാജ്യത്തെ ജനങ്ങളാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആര്‍ എസ് എസും ബിജെപിയും ഇന്ത്യയെ അങ്ങനെയല്ല കാണുന്നത്. അവരുടേത് രാഷ്ട്രീയ പോരാട്ടമല്ല. മാധ്യമങ്ങള്‍ക്കുമേല്‍ ബിജെപിക്ക് നൂറുശതമാനവും നിയന്ത്രണമുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുളള സംവിധാനമുണ്ട്. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കിക്കഴിഞ്ഞു. അതിനെതിരെ കോണ്‍ഗ്രസിനും സംവിധാനങ്ങള്‍ ആവശ്യമാണ്. ഇന്ത്യയെ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് പോരാടുന്നത്. അത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ ഒരു 'കേഡറ്റ്' വേണമെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ കേഡറുണ്ടായാല്‍ ഞങ്ങളും ബിജെപിയെപ്പോലെ ആവും. അവര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ ജനങ്ങളെ കേള്‍ക്കാനും. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനും അവ നടപ്പിലാക്കാനുമാണ് ശ്രമിക്കുന്നത്- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെക്കൂടാതെ സീതാറാം യെച്ചൂരി, സല്‍മാന്‍ ഖുര്‍ഷിദ്, തേജസ്വി യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രതിപക്ഷ നേതാക്കളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More