കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

ലണ്ടന്‍: ഒരാളെ കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കഷണ്ടി കണ്ടുവരുന്നതെന്നും ഒരാളെ കഷണ്ടിയെന്ന് വിശേഷിപ്പിക്കുന്നത് വിവേചനമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. പുരുഷനെ കഷണ്ടിയെന്ന് പരാമര്‍ശിക്കുന്നത് സ്ത്രീകളോട് അവരുടെ സ്തനത്തിന്റെ വലിപ്പത്തെക്കുറിച്ച് സംസാരിക്കുന്നതിന് തുല്യമാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. 

രണ്ടര പതിറ്റാണ്ടോളം ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ എന്നയാള്‍ ഫയല്‍ചെയ്ത കേസിലാണ് വിധി. തന്നെ കമ്പനിയില്‍നിന്ന് പുറത്താക്കുന്നതിനുമുന്‍പ് സഹപ്രവര്‍ത്തകന്‍ കഷണ്ടിയെന്ന് വിളിച്ച് ലൈംഗികാധിക്ഷേപം നടത്തി എന്നും ടോണി പരാതിയില്‍ പറഞ്ഞിരുന്നു. ജഡ്ജി ജോനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുളള മൂന്നംഗ ട്രിബ്യൂണലാണ് ഹര്‍ജി കേട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു വ്യക്തിയെ അയാളുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നിന്ദ്യവും തരംതാഴ്ന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. ടോണി ഫിന്നിന്റെ പിരിച്ചുവിടല്‍ അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രിബ്യൂണല്‍ ഫിന്നിന് നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. എത്ര രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More