ബിജെപി ഡല്‍ഹി അധ്യക്ഷന്റെ കയ്യേറ്റ ഭൂമിയിലെ വീട് തകര്‍ക്കാന്‍ നാളെ ബുള്‍ഡോസറുമായി വരും- ആംആദ്മി നേതാവ്

ഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്തയുടെ വീട് ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ആം ആദ്മി. ആദേശ് ഗുപ്തയുടെ വീട് സ്ഥിതിചെയ്യുന്നത് കയ്യേറ്റ ഭൂമിയിലാണെന്നും അദ്ദേഹം ഉടന്‍തന്നെ വീടൊഴിയണമെന്നും ആം ആദ്മി നേതാവ് ദുര്‍ഗേഷ് പതക് പറഞ്ഞു. കയ്യേറ്റ ഭൂമിയില്‍ നിന്ന് ഒഴിയാന്‍ നാളെ രാവിലെ പതിനൊന്നുമണിവരെ സമയം തരുമെന്നും അതിനുളളില്‍ ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുമായി വന്ന് വീട് പൊളിക്കുമെന്നും ആം ആദ്മി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ, ജഹാംഗിര്‍പുരിയടക്കമുളള സ്ഥലങ്ങളില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ ഒഴിപ്പിക്കലിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്. ആദേശ് ഗുപ്തയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്  സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമിയിലാണെന്നും ആം ആദ്മി ആരോപിച്ചു. ബിജെപി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് പരാതി നല്‍കിയിട്ടും കോര്‍പ്പറേഷന്‍ ഇതുവരെ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ട് തങ്ങള്‍തന്നെ ബുള്‍ഡോസറുമായെത്തി പൊളിക്കല്‍നടപടികള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആം ആദ്മി നേതാക്കള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഹിങ്ക്യന്‍, ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ ഭൂമി കയ്യേറിയിരിക്കുകയാണെന്ന് ആരോപിച്ച് ജഹാംഗിര്‍പുരിയിലടക്കം കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ പരാതി നല്‍കിയത് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയായിരുന്നു. അനധികൃത കോളനികളില്‍ അനധികൃത കയ്യേറ്റക്കാര്‍ക്ക് ആം ആദ്മി നേതാക്കള്‍ അഭയം നല്‍കുകയാണ്. അവരെ കലാപത്തിനായി ഉപയോഗിക്കുകയാണ് എന്നും ആദേശ് ഗുപ്ത ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More