മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴാക്കണം, സുപ്രീം കോടതി ബെഞ്ച്‌ സ്ഥാപിക്കണം- എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാടിന്റെ ഹൈക്കോടതിയായ മദ്രാസ് ഹൈക്കോടതിയുടെ ഭാഷ തമിഴ് ആക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണക്ക് കത്തയച്ചു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെയും അതിന്റെ മധുരൈ ബെഞ്ചിന്റെയും ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്നാണ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതോടൊപ്പം സുപ്രീം കോടതിയുടെ ബെഞ്ചുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കണമെന്നും വിശാലമായ നമ്മുടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കും  പരമോന്നത നീതിപീഠത്തിലേക്ക് പ്രവേശനം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് എം വി രമണക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സുപ്രീം കോടതിയുടെ ബെഞ്ചുകള്‍ സ്ഥാപിക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമ നടപടികള്‍ സാധാരണക്കാര്‍ക്ക് മനസിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കോടതി വ്യവഹാരങ്ങള്‍ക്ക്‌ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More