നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

ഹൈദരാബാദ്: നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവും പ്രകാശ് രാജും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി മാസത്തിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. തെലങ്കാനയിലെ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് പ്രകാശ് രാജ്. കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ സംഘപരിവാര്‍ സംഘടനകള്‍ കൊന്നതോടെയാണ് പ്രകാശ് രാജ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'ജസ്റ്റ് ആസ്കിംഗ്' കാംപെയ്ന്‍ ബിജെപിയെ പ്രധിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തന്‍റെ ഉദ്യമങ്ങള്‍ക്ക്‌ പിന്തുണ നല്‍കാത്തതിനെതിരെ അദ്ദേഹം രംഗത്തുവരികയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനു ശേഷമാണ് പ്രകാശ് രാജ് ചന്ദ്രശേഖര്‍ റാവുവുമായി അടുക്കുന്നത്. പാര്‍ലമെന്‍റില്‍ ടിആര്‍എസ്സിന്‍റെ ബിജെപി വിരുദ്ധ മുഖമായി പ്രകാശ് രാജിനെ അവതരിപ്പിക്കാനാണ് ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളിലും വിജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ടിആര്‍എസിന് കഴിയും. ആകെ ഏഴ് രാജ്യസഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഈ സീറ്റുകളെല്ലാം ടിആര്‍എസിന്റെ കയ്യിലാണ്. 

തെലങ്കാനയെ കൂടാതെ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങളിലും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത് ഉത്തര്‍പ്രദേശിലാണ്. 

Contact the author

National Desk

Recent Posts

Web Desk 5 days ago
Politics

ബോംബേറ് കോൺഗ്രസിന്റെ രീതിയല്ല- പ്രതിപക്ഷ നേതാവ്

More
More
Web Desk 2 weeks ago
Politics

പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ മാറ്റി; പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി

More
More
Web Desk 3 weeks ago
Politics

മുഖ്യമന്ത്രി മുണ്ടുടുത്ത മോദിയെന്ന് സതീശന്‍, പൊതുശല്യമെന്ന് ചെന്നിത്തല

More
More
Web Desk 3 weeks ago
Politics

വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല - പിണറായി വിജയൻ

More
More
Web Desk 3 weeks ago
Politics

ഇനിയെങ്കിലും രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്ന് കരുതുന്നു; പിണറായിയുടെ സോളാര്‍ കാല കുറിപ്പുകള്‍ കുത്തിപ്പൊക്കി സതീശന്‍

More
More
Web Desk 1 month ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More