രാജ്യദ്രോഹ വകുപ്പ് മരവിപ്പിച്ചത് മോദി സർക്കാരിനേറ്റ കനത്ത പ്രഹരമാണ് - എളമരം കരീം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് സിപിഐ കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എം പി. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇത് മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്- എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. സെക്ഷൻ 124 എ പ്രകാരമുള്ള എല്ലാ നടപടികളും മരവിപ്പിച്ച കോടതി ഈ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുന്ന ഭരണകൂട നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ സുപ്രിം കോടതി വിധി. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. നിയമം മരവിപ്പിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇത് മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനേറ്റ കനത്ത പ്രഹരമാണ്.

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്. 124 എ വകുപ്പിന്‌ കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന്‌ എല്ലാ കാലത്തും സിപിഐ എം എതിരായിരുന്നു. ഈ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ തീരുമാനം. സെക്ഷൻ 124 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്

പാർലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ 'ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതി ബില്ല്' ഒരു സ്വകാര്യ ബില്ലായി ഞാൻ അവതരിപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി അംഗീകരിച്ച് നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ സ്വകാര്യ ബില്ലിന് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാവും. അഭിപ്രായസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി  സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 17 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More