നെഹ്‌റു നിരപരാധികളെ അറസ്റ്റ് ചെയ്യുകയോ, കോടതിയില്‍ കളളം പറയുകയോ ചെയ്തിട്ടില്ല; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ജവഹര്‍ലാല്‍ നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് തങ്ങള്‍ ചെയ്യുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ശരിയാണ്, നെഹ്‌റു കോടതിയില്‍ കളളം പറയുകയോ നിരപരാധികളായ ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് മഹുവയുടെ പരിഹാസം. രാജ്യദ്രോഹക്കുറ്റം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് അവകാശപ്പെട്ടത്. 

'പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തതാണ് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല. സ്വന്തം ജനതയ്ക്കുമേല്‍ ചാരപ്പണി ചെയ്തിട്ടില്ല, നിരപരാധികളെ അറസ്റ്റ് ചെയ്തിട്ടില്ല. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ജയിലിലടച്ചിട്ടില്ല. പട്ടിക നീണ്ടതാണ്'- മഹുവ ട്വീറ്ററില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യദ്രോഹ നിയമം നിന്ദ്യമാണെന്നും ഒരുഘട്ടം കഴിയുമ്പോള്‍ ഇത് ഒഴിവാക്കേണ്ടിവരുമെന്നും നെഹ്‌റു പറഞ്ഞതായി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയില്‍  പറഞ്ഞു. അതിനുമറുപടിയായാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തതതാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More