'പ്രധാനമന്ത്രി അമിത് ഷാ' യെന്ന് അസം മുഖ്യമന്ത്രി; നാക്കുപിഴയല്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

ഗുവാഹത്തി: അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മ്മ പൊതുപരിപാടിക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് നാക്കുപിഴയല്ലെന്നും നരേന്ദ്രമോദിയെ മാറ്റി അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നുമാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 'പ്രധാനമന്ത്രി അമിത് ഷായെയും ആഭ്യന്തര മന്ത്രി നരേന്ദ്രമോദിയെയും സ്വാഗതം ചെയ്യുന്നു' എന്നായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. 

'അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കി അമിത് ഷായെ കൊണ്ടുവരാന്‍ ബിജെപി പദ്ധതിയിടുന്നുണ്ടോ? അതോ അമിത് ഷായെ പ്രധാനമന്ത്രിയായി തീരുമാനിച്ചുളള ക്യാംപെയ്‌നാണോ നടക്കുന്നത്?'-എന്നാണ് അസം കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ ബിജെപി അധികാരത്തിലെത്തിയതുമുതല്‍ ബിജെപിയുടെയും ആര്‍ എസ് എസിന്റെയും മുഖം മോദി മാത്രമായിരുന്നു. എന്നാല്‍ രണ്ടാം സര്‍ക്കാരില്‍ തുടക്കം മുതല്‍ നിറഞ്ഞുനില്‍ക്കുന്നത് അമിത് ഷാ ആണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലും പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നതിലും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തതിലുമെല്ലാം അമിത് ഷായുടെ ഇടപെടല്‍ രാജ്യം ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്തെയും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധരെയും ആക്രമിച്ചുകൊണ്ടുളള സംസാരം അമിത് ഷായെ മോദിക്കുമുകളിലാക്കി. എന്തുകൊണ്ട് പ്രധാനമന്ത്രി മുന്‍നിരയിലില്ല എന്ന ചോദ്യവും സജീവമായിരുന്നു. കൊവിഡ് വന്നതോടെ എല്ലാം താല്‍ക്കാലികമായി കെട്ടടങ്ങിയിരുന്നെങ്കിലും ഹിമാന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണത്തിലൂടെ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More