നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം. ഇന്ന് 11  മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് കാവ്യക്ക് നോട്ടീസ് നൽകിയത്. കാവ്യാ മാധവനോട് ചോദ്യം ചെയ്യാനുള്ള സ്ഥലം അറിയിക്കാനും ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.  

നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇതിന് മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാവ്യാ മാധവന്‍ ഹാജരായിരുന്നില്ല. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ കേസിന്‍റെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം കാവ്യാ മാധവന് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസ് ഈ മാസം 30-ന് അവസാനിപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം ഒരുങ്ങുന്നത്. എന്നാല്‍ ഇന്ന് ചോദ്യം ചെയ്യലിന് കാവ്യ എത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.  

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More