തൃക്കാക്കരയില്‍ ഉമ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; എതിര്‍പ്പുകളെ അവഗണിക്കുന്നു - വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പുകളെ അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ എം എല്‍ എ പി ടി തോമസ്‌ മരിച്ചതിന്‍റെ സഹതാപ വോട്ടല്ല ഉമയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിക്കുകയാണ്. യു ഡി എഫ് ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവിക കാര്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉമാ തോമസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു ഡി എഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷന്‍, കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്‌, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് വി ഡി സതീശന്‍റെ പ്രതികരണം. അതേസമയം, ഉമാ തോമസിന് പൂര്‍ണ പിന്തുണയുമായി ആര്‍ എം പി നേതാവ് കെ കെ രമ രംഗത്തെത്തി. ഉമാ തോമസ്‌ തൃക്കാക്കര പിടിച്ചെടുക്കുമെന്നും തനിക്ക് കൂട്ടായി ഒരു വനിതാ എം എല്‍ എ കൂടി നിയമസഭയിലുണ്ടാകുമെന്നും കെ കെ രമ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ്  വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നാളെ (മേയ് 4-ന്)  പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥികള്‍ക്ക്  ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍  സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More