ത്രില്ലർ ചിത്രം റോഷാക്കുമായി മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തു വിട്ടു

കൊച്ചി: മമ്മൂട്ടി - നിസ്സാം ബഷീർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സിബിഐ 5 ആണ് മമ്മൂട്ടിയുടെ പുതിയതായി റിലീസ് ചെയ്ത ചിത്രം. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More