പി സി ജോർജ്ജുമായി സര്‍ക്കാര്‍ ഒത്തുകളിച്ചോ? - പി കെ ഫിറോസ്‌

വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് (P C George) ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി സി ജോര്‍ജ്ജ് തന്നെ പറയുന്നത്. ഇത് ഒത്തുകളിയാണോ എന്ന സംശയത്തിന് ഇടനല്‍കുന്നതാണെന്ന് ഫിറോസ് പറഞ്ഞു. ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പി സി ജോര്‍ജ്ജ് ഉപാധി ലംഘിച്ചെന്നും സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി. സി. ജോര്‍ജ്ജ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.

പി. കെ. ഫിറോസ് പറയുന്നു:

പി.സി ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ജോർജിന് ജാമ്യം ലഭിച്ചിരിക്കുന്നു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോർജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നൽകുന്നതാണ്.

ജാമ്യം കിട്ടിയ ജോർജ് പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. ഇത് നൽകുന്ന സന്ദേശമെന്താണ്? ജാമ്യം നൽകുമ്പോൾ കോടതി പറഞ്ഞത് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വീണ്ടും നടത്തരുതെന്നാണ്. എന്നാൽ ജാമ്യം കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ പി.സി ജോർജ് ഉപാധി ലംഘിച്ചിരിക്കുന്നു. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജാമ്യം റദ്ധ് ചെയ്യാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കണം. അല്ലെങ്കിൽ ക്ലിഫ് ഹൗസിൽ ഒരു വാഴ നട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More