വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

കൊച്ചി: നടിയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിനോട് വിശദീകരണം തേടി താര സംഘടനയായ എ എം എം എ. വിജയ്‌ ബാബുവിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബു നല്‍കുന്ന വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടര്‍ന്നാണ്‌ നടപടികളിലേക്ക് കടക്കുക. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന. വിജയ്‌ ബാബു എ എം എം എയുടെ എക്സിക്യുട്ടീവ്‌ അംഗമാണ്. വിജയ്‌ ബാബുവിനെതിരെ പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താര സംഘടനകള്‍ പ്രതികരിക്കാത്തതിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡ ബ്ല്യൂ സി സി രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ കാതടപ്പിക്കുന്ന നിശബ്ദത ഭയപ്പെടുത്തുന്നുവെന്നാണ് ഡബ്ല്യൂ സി സി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിജയ്‌ ബാബുവിന്‍റെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റാരോപിതനെതിരെ മറ്റൊരു ആരോപണം സാമൂഹിക മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരാതിയായി ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു. വിജയ്‌ ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ്‌ ബാബുവിന്‍റെ പാസ്പോര്‍ട്ട്‌ റദ്ദാക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍‍ പൊലീസിന് പീഡന പരാതി ലഭിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് വിജയ്‌ ബാബു രാജ്യം വിട്ടത്. ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
National Desk 2 weeks ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 1 month ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 1 month ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 3 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More