വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

മലപ്പുറം: മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. മുസ്ലീങ്ങളെ അധിക്ഷേപിച്ച് വര്‍ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിഷലിപ്ത സാന്നിദ്ധ്യമായി മാറിയ പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണം എന്നാണ് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. 

'വളരെ സൗഹാര്‍ദ്ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന നാടാണ് കേരളം. ഇവിടെ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുളള ശ്രമങ്ങള്‍ അനുവദിച്ചുകൂടാ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലുടനീളം പി സി ജോര്‍ജ്ജ് മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും മറ്റ് സമുദായങ്ങളിലെ വിശ്വാസികള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ചേരിതിരിവുണ്ടാക്കാനും ആ പ്രസംഗം കാരണമാകും. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കണം. നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. പി സി ജോര്‍ജ്ജിനെതിരെ IPC 153 A ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കണം'- എന്നാണ് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുളള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നുതവണ തുപ്പിയശേഷമാണ് വിതരണം ചെയ്യുന്നത്. അമുസ്ലീം മേഖലകളില്‍ മുസ്ലീം കച്ചവടക്കാര്‍ സ്ഥാപനങ്ങളുണ്ടാക്കി അവരുടെ സമ്പത്ത് കവരുന്നു എന്നു തുടങ്ങി വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 6 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More