തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് ഉമാ തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ്‌. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഏറെ കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല എന്നാണ് ഉമാ തോമസ്‌ പറഞ്ഞത്. പി ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും ആളുകളെ കണ്ടെത്തണമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ജില്ലാ നേതാക്കളോടും കൂടിയാലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകുകയുള്ളുവെന്ന് ഡി ഡി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിയൊരുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തൃക്കാക്കര പിടിച്ചെടുക്കാനുള്ള  പരിശ്രമത്തിലാണ് എല്‍ ഡി എഫ്. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കമ്മിറ്റി കഴിഞ്ഞ ദിവസം രൂപികരിച്ചിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ. പി. ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. തൊട്ടടുത്ത മണ്ഡലമായ കളമശ്ശേരിയില്‍ നിന്നുള്ള എം എല്‍ എ കൂടിയായ മന്ത്രി പി. രാജീവും കമ്മിറ്റിയിലുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ ഡി എഫിലും പുരോഗമിക്കുകയാണ്.  

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More