കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്- കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തിയിരുന്നു. അന്ന് അതിന്റെ ഗുണഭോക്താക്കള്‍ എല്‍ഡിഎഫായിരുന്നു. ആ എല്‍ഡിഎഫാണ് കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നത്'-കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിജെപി ഇതര സംസ്ഥാനങ്ങളൊന്നും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോയിട്ടില്ല. നരേന്ദ്രമോദി-പിണറായി വിജയന്‍ കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകാനുളള തീരുമാനമുണ്ടായത്. മോദിയുമായുളള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പിണറായി വിജയന്‍ പുറത്തുവിടണം. ഗുജറാത്തിലെ ഒരു മോഡലും കേരളത്തില്‍ നടപ്പിലാക്കരുത്. ഇപ്പോള്‍ മോദിയുടെയും പിണറായി വിജയന്റെയും കാറിന് പോലും ഒരേ നിറമായി. ഇനി മോദി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ അതും കേരളത്തില്‍ നടപ്പിലാക്കും'-  മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശിവഗിരി സര്‍ക്ക്യുട്ട് പദ്ധതി കേന്ദ്രം നേരിട്ട് കൊണ്ടുവന്നതാണ്. പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്താനായി ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമങ്ങളാണ് ഇതൊക്കെ. ശിവഗിരിയെ വര്‍ഗീയവത്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ശരിയാണ്. പക്ഷേ അതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ട്. അക്കാര്യത്തില്‍ ജാഗ്രത വേണം. പണ്ട് കാലങ്ങളില്‍ ചില ആഢ്യന്മാര്‍ പകല്‍ ചിലരോട് തൊട്ടുകൂടായ്മ കാണിക്കുകയും രാത്രി മറ്റ് പല ബന്ധങ്ങളും നടത്തുകയും ചെയ്യുന്നതുപോലെയാണ് സിപിഎമ്മിന്റെ ബിജെപി വിരോധം'-കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More