എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമുണ്ടാകുമെന്ന് കരുതിയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്- ഒമര്‍ അബ്ദുളള

ശ്രീനഗര്‍: സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ജമ്മു കശ്മീര്‍ അംഗീകരിച്ച രാജ്യമല്ല ഇന്നത്തെ ഇന്ത്യയെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള. മുസ്ലീങ്ങളുടെ മതപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടില്ല എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്. ഒരു മതത്തിനു മുന്‍ഗണന നല്‍കി മറ്റ് മതങ്ങളെ അടിച്ചമര്‍ത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ തീരുമാനം മറ്റൊന്നാകുമായിരുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതിനുശേഷമാണ് ഞങ്ങള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത് '- ഒമര്‍ അബ്ദുളള പറഞ്ഞു. 

മഹാരാഷ്ട്രയിലും കര്‍ണാടകയിലും മധ്യപ്രദേശിലും മുസ്ലീം ജനതക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ഒമര്‍ അബ്ദുളള പ്രതികരിച്ചു. 'പളളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് പറയുന്നു. എന്നാല്‍ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലുമെല്ലാം അതിന് നിയന്ത്രണങ്ങളൊന്നുമില്ല. മുസ്ലീങ്ങള്‍ക്കുമാത്രം ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്? 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിങ്ങള്‍ ഞങ്ങളോട് പറയുന്നു ഹലാല്‍ മാംസം വില്‍ക്കരുതെന്ന്. ഞങ്ങളുടെ മതം ഹലാല്‍ മാംസം കഴിക്കാനാണ് ഞങ്ങളോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ അത് കഴിക്കണമെന്ന് ഞങ്ങള്‍ നിര്‍ബന്ധം പറയുന്നില്ലല്ലോ. നിങ്ങള്‍ക്കിഷ്ടമുളളത് നിങ്ങളും ഞങ്ങള്‍ക്കിഷ്ടമുളളത് ഞങ്ങളും കഴിക്കാം. നിങ്ങള്‍ക്ക് ഞങ്ങളുടെ വസ്ത്രധാരണവും പ്രാര്‍ത്ഥന രീതിയുമെല്ലാം പ്രശ്‌നമാണ്. മറ്റാരുമായും പ്രശ്‌നമില്ല. ഇതുവഴി നിങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്- ഒമര്‍ അബ്ദുളള കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്നും ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) ഒരുമിച്ചുനിന്ന് പോരാടി ബിജെപിയെ തോല്‍പ്പിക്കുമെന്നാണ് ഞാന്‍ വിശ്വിസിക്കുന്നത്. ബിജെപിയെയും അവരുടെ ബി, സി ടീമുകളെും ഒരുമിച്ചുനിന്ന് നേരിടണം. അവരെ നമ്മുടെ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്'-എന്നാണ് ഒമര്‍ അബ്ദുളള പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More