വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് തുരത്തും- ഒമറും മെഹ്ബൂബയും

ശ്രീനഗര്‍: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കശ്മീരില്‍ നിന്ന് തുരത്തുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുളള. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) ഒരുമിച്ചുനിന്ന് പോരാടി ബിജെപിയെ തോല്‍പ്പിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബിജെപിയെയും അതിന്റെ ബി, സി ടീമുകളെയുമെല്ലാം ഒരുമിച്ചുനിന്ന് നേരിടണം. അവരെ നമ്മുടെ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്'- ഒമര്‍ അബ്ദുളള പറഞ്ഞു. 

കശ്മീരില്‍ നിന്ന് ബിജെപിയെ തുരത്താനായി പി എ ജി ഡിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹ്ബൂബാ മുഫ്തിയും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്നതിനല്ല, ബിജെപിയെ കശ്മീരില്‍നിന്ന് പുറത്താക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി സംയുക്തമായ പോരാട്ടമാണ് ആവശ്യമെന്നും മെഹ്ബൂബ പറഞ്ഞു. 'പി എ ജി ഡിയില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് കശ്മീരി ജനതയ്ക്കായി ഒരുമിച്ച് നില്‍ക്കണം. ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങളെ ചെറുത്തുനില്‍ക്കാന്‍ ആവശ്യമുളളതെല്ലാം ചെയ്യണം'-മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുപിന്നാലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ സംഖ്യമാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍. ഫാറൂഖ് അബ്ദുളളയാണ് പിഎജിഡിയുടെ പ്രസിഡന്റ്. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെ കെ എന്‍ സി), ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ), ജമ്മു കശ്മീര്‍ അവാമി നാഷണല്‍ കോണ്‍ഫറന്‍സ് (ജെ കെ എ എന്‍ സി), ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെ കെ പി എം) എന്നീ പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More