ഡല്‍ഹി: രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന വര്‍ഗീയ ആക്രമങ്ങളും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അവലംബിക്കുന്ന മൌനം അവസാനിപ്പിക്കണം. അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യാന്‍ തയാറാകണം- നൂറിലേറെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്ത് ആവശ്യപ്പെടുന്നു.
വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, അസം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനെതിരെ മഹാമൌനമാണ് പ്രധാനമന്ത്രി കൈകൊണ്ടത്. ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന വര്‍ഷം എന്ന നിലയില്‍ ഇതില്‍ ഇടപെടാനും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാനും പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, ഡല്‍ഹി മുന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങ് തുടങ്ങി ഉന്നത സ്ഥാനങ്ങളിലിരുന്ന ഉദ്യോഗസ്ഥരാണ് വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.