ജിഗ്നേഷ് മേവാനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അസം: കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസിലാണ്  ജിഗ്നേഷ് മേവാനിക്ക് ബര്‍പ്പെട്ട കോടതി ജാമ്യം നിഷേധിച്ചത്. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് കൊക്രജാറിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞുവെന്നും കാറിന്റെ സീറ്റിലേക്ക് തള്ളിയിട്ടെന്നുമാണ് പരാതി. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്ന് മേവാനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര്‍ എസ്എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം ബിജെപി ചെയ്തത് ഇതാണ്. അവരിപ്പോള്‍ എന്നെ ലക്ഷ്യമിടുകയാണ്"- എന്നാണ് അറസ്റ്റിന് മുന്‍പ് ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഏപ്രില്‍ ഇരുപതിന് രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണം' എന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. ഈ കേസില്‍ അസം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജിഗ്നേഷ് മേവാനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇതിനെതിരെ നിരവധിരാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ബിജെപിയുടെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More