'കെ റെയില്‍ കൊല റെയിലാണ്'- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ച് കെ റെയില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിക്കളയാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിനാശകരമെന്ന് വിദഗ്ദരും ശാസ്ത്രജ്ഞരും ശാസ്ത്രസാഹിത്യപരിഷത്തുമടക്കം പറഞ്ഞിട്ടും പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പിണറായി വിജയനും സി പിഎമ്മിനും കമ്മീഷനടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. 

'കെ റെയിലിന്റെ പേരില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ജോസഫ് സി മാത്യുവിനെപ്പോലുളള ഒരാളെ ക്ഷണിച്ചിട്ട് വേണ്ടെന്ന് വയ്ക്കുകയാണ്. കെ റെയിലിനെ അനുകൂലിച്ചുളള ആളുകളെ മാത്രം വിളിച്ചുകൊണ്ടുളള സംവാദത്തിന് എന്ത് അര്‍ത്ഥമാണുളളത്. കെ റെയില്‍ സംവാദം ഒരു പ്രഹസനം മാത്രമാണ്. സര്‍ക്കാരിന്റെ പണം മുടക്കി സര്‍ക്കാരിന് മംഗളപത്രം എഴുതുന്ന സംവാദമായി മാറുകയാണ്. കേരളത്തിലെ ജനങ്ങള്‍ തളളിക്കളഞ്ഞ ഒരു പദ്ധതിയാണിത്. കെ റെയില്‍ നടപ്പിലാക്കാമെന്ന വ്യാമോഹം സര്‍ക്കാരിന് വേണ്ട. ഇതിനെ സര്‍വ്വശക്തിയുപയോഗിച്ച് യുഡിഎഫ് എതിര്‍ക്കുകതന്നെ ചെയ്യും'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളം ശ്രീലങ്കയെ കണ്ട് മനസിലാക്കണം. വന്‍തോതില്‍ കടമെടുത്ത് മുടിഞ്ഞുപോയ നാടാണത്. ഈ നാടിനെ മുടിക്കാന്‍ ഞങ്ങളനുവദിക്കില്ല. അതുകൊണ്ടാണ് ഇത് കെ റെയിലല്ല കൊല റെയിലാണ് എന്ന് ഞങ്ങള്‍ പറയുന്നത്. എന്ത് എതിര്‍പ്പുണ്ടായാലും കെ റെയില്‍ നടപ്പിലാക്കുമെന്ന് പറയുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് പിടിവാശിയാണ്. യഥാര്‍ത്ഥത്തില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനെതിരായി നിലപാടെടുക്കേണ്ട പാര്‍ട്ടിയാണ് സിപിഎം. ഇന്ന് ആളുകളെ ഭീഷണിപ്പെടുത്തുകയും, നിര്‍ബന്ധമായി ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതും അവരാണ്. അതിനെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും-രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 7 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 8 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 10 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More