ചക്കിനുവെച്ചത് കൊക്കിനുകൊണ്ടു; ഇ പി ജയരാജനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലീം ലീഗിനെ സി പി എമ്മിലേക്ക് ക്ഷണിച്ച എല്‍ ഡി എഫ് കണ്‍വീനര്‍  ഇ പി ജയരാജന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായ  പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫിനുളളില്‍ ഒരു ആശയക്കുഴപ്പവുമില്ല. ആശയക്കുഴപ്പം എല്‍ഡിഎഫിനകത്താണ്. യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെയാണ് അദ്ദേഹം കടുത്ത ഭാഷയില്‍ സി പി എമ്മിനെ വിമര്‍ശിച്ചത്.

'യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്നുവച്ചാവും ഇ പി ജയരാജന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടാവുക. പക്ഷേ ചക്കിനുവെച്ചത് കൊക്കിനു കൊണ്ടതുപോലെയായി. ഇപ്പോള്‍ അവര്‍ക്കിടയിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസുമായുളള മുസ്ലീം ലീഗിന്റെ ബന്ധം കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുളളതാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി എങ്ങനെ ചേര്‍ന്നുപ്രവര്‍ത്തിക്കാമെന്നാണ് സി പി എമ്മടക്കമുളള മതേതര കക്ഷികള്‍ ആലോചിക്കുന്നത്'-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

 മുന്നണിമാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അക്കാര്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞത്. 'ഇ പി ജയരാജന്‍ പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കേണ്ട ചില സാഹചര്യങ്ങളുണ്ട്. ഭൂരിപക്ഷ സമുദായത്തിനിടയില്‍ വര്‍ഗീയത വളര്‍ത്തി എല്ലാ കാര്യങ്ങളെയും വിഭാഗീയവും വര്‍ഗീയവുമായി ചിത്രീകരിച്ച് ഇടംപിടിക്കാന്‍ നോക്കുന്ന ഒരു ശക്തി. ന്യൂനപക്ഷങ്ങള്‍ക്കിടയിലും അത്തരത്തില്‍ പോകണമെന്ന് പറയുന്ന മറ്റൊരു കൂട്ടര്‍. അത്തരക്കാര്‍ക്കെതിരെ ക്യാംപെയ്ന്‍ ചെയ്യലാണ് പരമ്പരാഗതമായിതന്നെ മുസ്ലീം ലീഗിന്റെ ശൈലി' എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More