അനിതയാണ് ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ- വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയെക്കുറിച്ച് രമേശ് ചെന്നിത്തല

മുപ്പത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനായി ജീവിതം ഒഴിഞ്ഞുവയ്ക്കുകയും പൊതുമണ്ഡലത്തില്‍ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന തനിക്ക് കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ സമയം കിട്ടാറില്ലായിരുന്നുവെന്നും ആ കുറവുകള്‍ നികത്തിയത് ഭാര്യയാണെന്നും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവരികയും കാറും കോളും നിറഞ്ഞ ജീവിതയാത്രയില്‍ ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്ന അനിതയാണ് താന്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീ എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്

വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയാണ്. ആ രാത്രിയിൽ പത്തുമണിയോടെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പെണ്ണുകാണാൻ വന്നുകയറിയ ഒരു ചെറുപ്പക്കാരൻ. അതാവും അനിതയുടെ ഓർമകളിലെ ആദ്യത്തെ ഞാൻ. അന്നത്തെ അസാധാരണ പെണ്ണുകാണലിൽ തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതം.  ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമാണ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. 

അന്ന് മുതല്‍ ഈ നിമിഷം വരെ എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിസ്രോതസാണ് അനിത.  വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുകയും അതിന്റെ ഭാഗമായി പൊതുമണ്ഡലത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും ചെയ്യുന്ന  എന്നെ സംബന്ധിച്ചിടത്തോളം  കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം  കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു.

എന്നാല്‍  ആ കുറവ് നികത്തിയത് എന്റെ  ഭാര്യയായിരുന്നു. സ്‌നേഹ സമ്പന്നയായ  ജീവിത പങ്കാളി, ശ്രദ്ധയും കരുതലുമുള്ള അമ്മ,  ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ,  എന്നീ റോളുകളെല്ലാം അതീവ  തന്‍മയത്വത്തോടെയാണ് അനിത കൈകാര്യം  ചെയ്തത്. ഞങ്ങളുടെ മക്കളായ രോഹിതും രമിതും പഠിച്ച് വളര്‍ന്ന്, അവരവരുടെ കര്‍മപഥങ്ങളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍  കൈവരിച്ചതിന് പിന്നിലും എന്റെ പ്രിയ പത്‌നിയുടെ  സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണമുണ്ടായിരുന്നു.

തൊടുപുഴക്കടുത്തുള്ള പടിഞ്ഞാറേ കോടിക്കുളം എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്റെ  ജീവിതത്തിലേക്ക്  ധൈര്യപൂര്‍വ്വം കടന്ന് വരികയും,  കാറും കോളും നിറഞ്ഞ ജീവിത യാത്രയില്‍  എന്റെ ചാലകശക്തിയായി വര്‍ത്തിക്കുകയും ചെയ്യുന്ന  അനിതയാണ് ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. 

ഈ വിവാഹ വാര്‍ഷിക ദിനത്തിൽ എല്ലാവരുടെയും  ആശംസകളും പ്രാര്‍ത്ഥനകളും എനിക്കും അനിതക്കും ഞങ്ങളുടെ കുടംബത്തിനുമൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More