പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍

ഡല്‍ഹി: രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഗെല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിനു വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന പ്രശാന്ത് കിഷോറിന്‍റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. രാജസ്ഥാനിലെയും ചത്തീസ്ഗഡിലെയും നിയമസഭാ തെരഞ്ഞെടുപ്പ്, ലോക് സഭ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചാണ് അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ഭാഗെലും ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശാന്ത് കിഷോറിന്‍റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും കോണ്‍ഗ്രസ് ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

പ്രശാന്ത് കിഷോറിനെപ്പോലെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി വിശദമായി പരിശോധിച്ചതിന് ശേഷമാകും സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. ഇതാണ് സോണിയാ ഗാന്ധി പ്രതീക്ഷിക്കുന്നതെന്നും പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടിക്ക് നല്കിയിരിക്കുന്നതെന്നാണ് പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ വര്‍ഷം മുതല്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ല. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പ്രശാന്ത്‌ കിഷോര്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024- ലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ ബുദ്ധി ഉപദേശിച്ചയാളെ വേണ്ടന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ആദ്യം നിര്‍ദ്ദേശമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് പ്രശാന്ത് കിഷോറുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്. പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശനത്തിന് അന്തിമ  തീരുമാനമാകൂ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം മാത്രമാണ് ഇപ്പോള്‍ പ്രശാന്ത്‌ കിഷോറിന് മുന്‍പില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍പോട്ടു വെച്ചിരിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിച്ച് പുതിയ തന്ത്രങ്ങള്‍ മെനയാനാണ് പ്രശാന്ത് കിഷോര്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, പ്രശാന്ത്‌ കിഷോര്‍ ഉപദേശകന്‍റെ റോള്‍ കൈകാര്യം ചെയ്യുമ്പോഴും കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More