അയോധ്യാ മണ്ഡപം വിഷയം രാഷ്ട്രീയവത്കരിക്കുന്നതില്‍ ബിജെപി വിജയിക്കില്ലെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: അയോധ്യാ ക്ഷേത്രമണ്ഡപം രാഷ്ട്രീയവത്കരിക്കാനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ അത് പരാജയപ്പെടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ബിജെപി എം എല്‍ എ വാനതി ശ്രീനിവാസന്‍ ഉന്നയിച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ മണ്ഡപത്തിന്റെ വിഷയം ഉയര്‍ത്തിക്കാട്ടി തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തമെന്നും പെട്രോള്‍ ഡീസല്‍ പാചക വാതക വില ഉയരുന്നത് നിയന്ത്രിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്നും വാനതിയോട് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്. അയോധ്യാ മണ്ഡപം ക്ഷേത്രമല്ല. മഠം മാത്രമാണ്. അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടില്ല. ശ്രീരാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ മാത്രമാണ് വച്ചിരിക്കുന്നത് എന്നാണ് ശ്രീരാമ സമാജം കോടതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അത് പൊതുക്ഷേത്രമാണെന്നും ഭക്തര്‍ക്ക് കാണിക്ക നിക്ഷേപിക്കാനായി ഹുണ്ടിക സ്ഥാപിച്ചിരുന്നെന്നും അവിടെ പൊതുജനങ്ങള്‍ വഴിപാടുകള്‍ ചെയ്യാറുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയോധ്യാ മണ്ഡപം ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തേക്ക് കടക്കുകയും ക്ഷേത്രം ഏറ്റെടുക്കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More