8 നിലയില്‍ പൊട്ടിയാലും പ്രിയങ്കക്ക് 10/10 മാര്‍ക്ക് - റോബര്‍ട്ട്‌ വദ്ര

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടിയെങ്കിലും പത്തില്‍ പത്ത് മാര്‍ക്കാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കുകയെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വദ്ര. ഉത്തര്‍പ്രദേശിലെ പരാജയത്തില്‍ നിരാശ തോന്നുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രവര്‍ത്തനങ്ങളെ വില കുറച്ച് കാണാന്‍ സാധിക്കില്ലെന്നും വദ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രിയങ്കാ ഗാന്ധിയെ സമര്‍ദ്ദത്തിലാക്കിയിരുന്നു. ഈ സമയത്താണ് പ്രിയങ്കാ ഗാന്ധിക്ക് പിന്തുണയുമായി വദ്ര രംഗത്തെത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാഷ്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ നിന്നും കുറേയധികം കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയാന്‍ പലപ്പോഴും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും റോബർട്ട് വദ്ര പറഞ്ഞു. ഇന്‍ഡോറിലെ മഹാകാൽ ക്ഷേത്രത്തിലെ പ്രാര്‍ഥനക്ക് എത്തിയപ്പോഴായിരുന്നു പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ചും തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും റോബർട്ട് വദ്ര സംസാരിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 1 day ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More
National Desk 1 day ago
National

എഐഎഡിഎംകെയുടെ ഇന്ത്യാ മുന്നണി പ്രവേശം; തീരുമാനം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്ന് ശരത് പവാര്‍

More
More
National Desk 1 day ago
National

ഒന്ന് കളളൻ, മറ്റൊന്ന് കൊളളക്കാരൻ; എഐഎഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ഉദയനിധി സ്റ്റാലിൻ

More
More
National Desk 2 days ago
National

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍

More
More
National Desk 2 days ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More