രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുചെയ്യുമായിരുന്നു-ഉദ്ദവ് താക്കറെ

മുംബൈ: ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. ബിജെപി നിരന്തരം ജാതിയെയും മതത്തെയുംകുറിച്ചുമാത്രമാണ് സംസാരിക്കുന്നതെന്നും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാലാപൂര്‍ നോര്‍ത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാടി സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കുമായിരുന്നു എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്. കാവിയും ഹിന്ദുത്വയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനാകുമെന്ന് ബിജെപിയെ പഠിപ്പിച്ചത് ശിവസേന മുന്‍ അധ്യക്ഷന്‍ ബാല്‍ താക്കറെയാണ്'- ഉദ്ദവ് താക്കറെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയുമായി സഖ്യമുണ്ടായിരുന്ന കാലത്ത് 2019-ല്‍ ശിവസേന കാലാപൂര്‍ നോര്‍ത്തില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായതെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ അധികം വോട്ട് കോണ്‍ഗ്രസിനുലഭിച്ചിരുന്നു. അത് ബിജെപിയും കോണ്‍ഗ്രസുമായുളള ബന്ധത്തിലേക്കാണോ വിരല്‍ചൂണ്ടുന്നത്? ബാല്‍ താക്കറെയോട് ബഹുമാനമാണെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ട് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടാനുളള നിര്‍ദേശത്തെ എതിര്‍ക്കുന്നു. എതെന്തുകൊണ്ടാണ്? -ഉദ്ദവ് താക്കറെ ചോദിച്ചു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 9 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 10 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More