നടിയെ ആക്രമിച്ച കേസ്; നാലാം പ്രതിക്കും ജാമ്യം, പള്‍സര്‍ സുനി മാത്രം ജയിലില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വി.പി. വിജീഷിന് ജാമ്യം. നടിയെ ആക്രമിച്ച സമയത്ത് ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വി പി വിജീഷ്. തൃശ്ശൂര്‍ അത്താണി മുതലാണ് ഇയാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. വിജീഷിന് കൂടി ജാമ്യം ലഭിക്കുന്നതോടെ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. കേസിന്‍റെ വിചാരണ അഞ്ച് വര്‍ഷമായി നീണ്ടുപോവുകയാണെന്നും ഇക്കാലമത്രയും ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് വിജീഷ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ കിങ്പിനാണ് (മുഖ്യസൂത്രധാരന്‍) പള്‍സര്‍ സുനിയെന്ന് പ്രോസിക്യൂഷനും ഇരയും ആരോപിക്കുന്നത്. അതുകൊണ്ട് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച്‌ വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള വസ്ത്ര വില്‍പനശാലയായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് സാഗര്‍ വിന്‍സന്‍റിനെ ചോദ്യം ചെയ്യാമെന്നും എന്നാല്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്നുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More