അഴിമതിക്കുവേണ്ടി മാത്രമാണ് കെ റെയില്‍ പദ്ധതി- വി ഡി സതീശന്‍

തിരുവനന്തപുരം: അഴിമതിക്കുവേണ്ടി മാത്രം നടത്തുന്ന പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതി ഒരു കാലത്തും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ജനങ്ങള്‍ക്കൊപ്പം നിന്നാണ് സമരം ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരത്തില്‍ പറയുന്നു എന്ത് വില കൊടുത്തും സില്‍വര്‍ലൈന്‍ നടപ്പാക്കും എന്ന്- അഹങ്കാരവും ധാര്‍ഷ്യവുമില്ലാതെ ഞങ്ങള്‍ പറയുന്നു. കേരളത്തില്‍ എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ അത് വീണ്ടും കൊണ്ടിടും എന്നാണ് അവര് പറയുന്നത്. 5500 രൂപയാണ് ഒരു കല്ലിന്. അതില്‍നിന്ന് എത്ര അടിച്ചുമാറ്റിയെന്ന് അറിയില്ല. കല്ല് പിഴുതെറിയുമ്പോള്‍ പലരും ഹാപ്പിയാണ്. വേറെ കല്ലിന് ഓര്‍ഡര്‍ കൊടുക്കാമല്ലോ. എറണാകുളത്ത് കല്ല് കൊണ്ടുപോയി പുഴയിലിട്ടു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷം. വഴിയിലാണ് ഇട്ടതെങ്കില്‍ തിരിച്ച് എടുത്തുകൊണ്ടുവരേണ്ടിവരും. ഇത് പുഴയിലല്ലേ മുങ്ങിയെടുക്കാന്‍ പറ്റില്ലല്ലോ. അവരെത്ര കല്ലിട്ടാലും ജനപിന്തുണയോടെ പിഴുതെറിയുക തന്നെ ചെയ്യും'-വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവും സാമൂഹികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് യുഡിഎഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെന്നും യുഡിഎഫിന് സമരം ചെയ്യാന്‍ ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപിയും കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അവരുടെ സമരം തന്നെ വെറും തട്ടിപ്പാണ്. രാജ്യസഭയിലും ലോക്‌സഭയിലുമെല്ലാം കോണ്‍ഗ്രസ് എംപിമാര്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. അവിടെ കേന്ദ്ര റെയില്‍വേ മന്ത്രി എഴുന്നേറ്റ് നിന്ന് ഈ പദ്ധതിക്ക് കേന്ദ്രം അനുമതി തരില്ല എന്ന ഒറ്റ വാക്ക് പറഞ്ഞാല്‍ മതി അതോടെ സമരം തീരുമെന്നും അദ്ദേഹം പറഞ്ഞു.

'ശ്രീലങ്കയില്‍ വെളിച്ചെണ്ണയ്ക്ക് 1800 രൂപ, ഒരുകിലോ അരിക്ക് 500 രൂപ. പെട്രോളും ഡീസലും മരുന്നുമൊന്നും കിട്ടാനില്ല. ഒരു രാജ്യം സാമ്പത്തിക പ്രതിസന്ധി മൂലം തകരുന്നത് നാം കാണുന്നുണ്ട്. കേരളത്തെ ശ്രീലങ്കയാക്കി മാറ്റണോ? വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടിയാണ് കെ റെയില്‍ എന്നാണ് സി പി എം അവകാശപ്പെടുന്നത്. ആദ്യം ഈ തലമുറയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ. എത്രയധികം കാര്യങ്ങളാണ് ഇവിടെ ഇപ്പോള്‍ ചെയ്തുതീര്‍ക്കാനുളളത്. ബംഗാളിലെ നന്ദിഗ്രാമിലും സിങ്കൂരും നടന്ന കാര്യങ്ങള്‍ കണ്ടിട്ടും സി പി എം പഠിച്ചിട്ടില്ല. അവിടെ സി പി എം ഭരണത്തിന് അന്ത്യംകുറിക്കാന്‍ കാരണമായത് ജനങ്ങളുടെ പ്രതിഷേധമാണ്. ബുദ്ധദേബ് ഭട്ടാചാര്യയെപ്പോലെയാണ് പിണറായി സംസാരിക്കുന്നത്. സില്‍വര്‍ ലൈന്‍ സിപി എമ്മിന് നന്ദിഗ്രാമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More