ദിലീപിന്‍റെ കൂടെ ഫ്ലൈറ്റില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ഇറങ്ങി ഓടണോ? -രഞ്ജിത്ത്

കൊച്ചി: നടന്‍ ദിലീപുമായി ഫിയോക് യോഗത്തില്‍ വേദി പങ്കിട്ട വിഷയത്തില്‍ പ്രതികരണവുമായി സംവിധായന്‍ രഞ്ജിത്ത്. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. ചായ കുടിക്കാന്‍ പോയതുമല്ല. ഫിയോക്കിന്‍റെ പരിപാടിയില്‍ പങ്കെടുത്തത് അതിലെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണെന്നും രഞ്ജിത്ത് പറഞ്ഞു.  ദിലീപും താനും കൂടെ നാളെ ഒരു ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ തനിക്ക് ഇറങ്ങി ഓടാന്‍ പറ്റുമോ? ഇക്കാര്യങ്ങളെല്ലാം അത്രയേയുള്ളൂ. കേരളത്തിലെ എല്ലാ തിയേറ്ററുകളുടെയും ഉടമയല്ല ദിലീപ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പരിപാടിയിലാണ് പങ്കെടുത്തത്. ദിലീപിനൊപ്പം ഇരുന്നതില്‍ എനിക്ക് അസ്വഭാവികതയൊന്നും തോന്നിയില്ല. തനിക്കൊപ്പം മധുപാലും വേദി പങ്കിട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന്‍ താന്‍ ആഗ്രഹിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നല്‍കിയ സ്വീകരണ യോഗത്തിലാണ് രഞ്ജിത്തും ദിലീപും വേദി പങ്കിട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ജയിലില്‍ പോയി സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും രഞ്ജിത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപാണ് രഞ്ജിത്തിനെയും മധുപാലിനെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്തിനും കെല്‍പ്പുളളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പ്രസംഗത്തിനിടെ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 1 day ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 2 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 3 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 3 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 4 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More