ടിപ്പുവിനെ പാഠഭാഗങ്ങളില്‍ നിന്നും വെട്ടാനൊരുങ്ങി കര്‍ണാടക

ബാംഗ്ലൂര്‍: മുസ്ലീം രാജക്കാന്മാരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കും. പാഠപുസ്തക പരിഷ്ക്കാര കമ്മിറ്റിയുടേതാണ് തീരുമാനം. ടിപ്പുവിനെ മഹത്വവത്കരിക്കുന്ന മൈസൂര്‍ കടുവ, സ്വാതന്ത്ര്യ സമര സേനാനി എന്നീ വിശേഷണങ്ങളും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ഒഴിവാക്കും. ബുദ്ധമതത്തിന്‍റെയും ജൈന മതത്തിന്‍റെയും ചരിത്രം പറയുന്ന 'മതങ്ങളുടെ ഉദയം' എന്ന അധ്യായത്തിന്‍റെ മുഖവുര പൂര്‍ണമായും ഒഴിവാക്കാനും തീരുമാനമായി.

600 വർഷം വടക്കുകിഴക്കൻ ഇന്ത്യ ഭരിച്ച അഹോം രാജവംശത്തെക്കുറിച്ചും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന കാർക്കോട്ട രാജവംശത്തെക്കുറിച്ചും പാഠങ്ങളില്‍  ഉൾപ്പെടുത്താൻ പാഠപുസ്തക പരിഷ്ക്കാര കമ്മറ്റി നിർദ്ദേശം നല്‍കി. 'മഹത്വവല്‍ക്കരിച്ച് പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുമാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമല്ല. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠമായി കുട്ടികള്‍ക്ക് ചരിത്രം പറഞ്ഞു കൊടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.  6 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ നീക്കം ചെയ്യാനാണ് സര്‍ക്കാരിനോട് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്'- പാഠപുസ്തക പരിഷ്ക്കാര കമ്മിറ്റി തലവന്‍ രോഹിത് ചക്രതീര്‍ഥ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിദ്യാഭ്യാസത്തില്‍ കാവിവത്ക്കരണം നടത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിലവിലെ ചരിത്രം അവര്‍ പ്രതീക്ഷിക്കുന്നതു പോലെയല്ല. അതുകൊണ്ട് സത്യമായ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. ഈ അവസരത്തില്‍ അവരുടെ ഐക്കണുകളെ പാഠപുസ്തങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More