കെ റെയില്‍; ശ്രീലങ്കയ്ക്കുസമാനമായ സ്ഥിതി കേരളത്തിനുമുണ്ടാവും- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് 'യു ടേണ്‍' എടുക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ശ്രീലങ്കയ്ക്കുസമാനമായ സ്ഥിതി കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കോണ്‍ഗ്രസ് കെ റെയിലിനെതിരെ സമരം ചെയ്യുന്നതെന്ന സിപിഎമ്മിന്റെ വാദം ബാലിശമാണ്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല'-രമേശ് ചെന്നിത്തല പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന മേഖലകളില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ചെങ്ങന്നൂര്‍ പെരളശേരിയില്‍ നിന്നായിരുന്നു സന്ദര്‍ശം ആരംഭിച്ചത്. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നത് തീവ്രവാദികളാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്റെ നാടുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. പ്രതിഷേധത്തിനിടെ കയ്യേറ്റത്തിനിരയായ വൈദികന്‍ ഫാദര്‍ മാത്യു വര്‍ഗീസ്, പെരുങ്ങാലയില്‍ കല്ലിടാനെത്തിയവരെ ചെറുക്കുന്നതിനിടെ ആത്മഹത്യാശ്രമം നടത്തിയ ആരോമല്‍ തുടങ്ങിയവരെയും അദ്ദേഹം നേരില്‍കണ്ട് സംസാരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കത്തോലിക്കേറ്റ് സെന്ററിലും കൊഴുവളളൂര്‍ ക്ഷേത്രത്തിലുമെത്തിയ ചെന്നിത്തല പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു. അതേസമയം, കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവയ്ക്കണമെന്ന ഭൂവുടമകളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഭൂമി ഏറ്റെടുക്കലും സര്‍വ്വേ കല്ലിടലും നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. സര്‍ക്കാരിന് സര്‍വ്വേ നടത്താന്‍ അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. അതിനെതിരെയാണ് ഭൂവുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 6 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More