സ്റ്റാലിനെതിരെ ബിജെപി നേതാവിന്റെ അപകീര്‍ത്തി പരാമര്‍ശം; മാപ്പുപറഞ്ഞില്ലെങ്കില്‍ നൂറുകോടി മാനനഷ്ടം നല്‍കണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലെക്ക് നോട്ടീസയച്ച് ഡി എം കെ. പ്രസ്താവന പിന്‍വലിച്ച് എം കെ സ്റ്റാലിനോട് പരസ്യമായി മാപ്പുപറയണമെന്നും അതിനുതയാറല്ലെങ്കില്‍ നൂറൂകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഡി എം കെ നോട്ടീസയച്ചിരിക്കുന്നത്. വക്കീല്‍ നോട്ടീസ് അവഗണിച്ചാല്‍  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഡി എം കെ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും വിദേശ നിക്ഷേപം നടത്താനാണ് അദ്ദേഹം ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനായി പോയത് എന്ന തരത്തിലായിരുന്നു ഡി എം കെ അധ്യക്ഷന്റെ പരാമര്‍ശം. 

വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടുദിവസത്തിനകം നൂറുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും ഡി എം കെ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതേസമയം, നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഡി എം കെയുടെ എല്ലാ ഭീഷണികളെയും കോടതിയില്‍ നേരിടുമെന്നും അണ്ണാമലെ പറഞ്ഞു. വെളളിയാഴ്ച്ചയാണ് എം കെ സ്റ്റാലിന്‍ ദുബായ് എക്‌സ്‌പോയിലെത്തിയത്. എക്‌സ്‌പോയില്‍ തമിഴ്‌നാട് പവലിയന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാടിന്റെ പരമ്പരാഗത കലാപരിപാടികളും എക്‌സ്‌പോയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയായതിനുശേഷമുളള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടിലേക്കുളള നിക്ഷേപ സാധ്യതകള്‍ തേടിയാണ് അദ്ദേഹം യുഎഇയിലെത്തിയത്. വിവിധ മേഖലകളിലുളള പ്രമുഖരുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്‌നാടിലെ എല്ലാ മേഖലയിലും ഒന്നാമതാക്കാനുളള ശ്രമങ്ങള്‍ക്ക് യുഎഇ സന്ദര്‍ശനം സഹായകമാവും എന്നാണ് എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. മാര്‍ച്ച് 29-നാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുക .

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 20 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More