സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ല, പദ്ധതിയുടെ ഇരകളാണ്- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ റെയില്‍ പ്രതിഷേധത്തെ തീവ്രവാദ സമരമെന്നും രാഷ്ട്രീയ സമരമെന്നും പറഞ്ഞ് ഒതുക്കാന്‍ സാധിക്കില്ല. കെ റെയിലിനെതിരായ പ്രതിഷേധം ജനങ്ങള്‍ക്കുവേണ്ടിയുളളതാണെന്നും സര്‍ക്കാര്‍ അക്കാര്യം മനസിലാക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ റെയില്‍ പ്രതിഷേധം പദ്ധതിയുടെ ഇരകളാവുന്നവര്‍ നടത്തുന്ന സമരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമാണോ എന്നത് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ റെയില്‍ വിരുദ്ധ സമരത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘനടകളും പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളുമാണ് എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആളുകളെ ഇറക്കിവിട്ട് കലാപമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയിലിനെതിരായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പദ്ധതിക്കെതിരെ രംഗത്തെത്തി. പദ്ധതി കേരളത്തിന് ഗുണംചെയ്യില്ലെന്നും കെ റെയിലിനെതിരായ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതി മാറ്റിവെയ്ക്കുന്നതിനെ ബലഹീനതയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പിണറായി വിജയന്റെ വാശിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More