കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആം ആദ്മി പിരിച്ചുവിടും- അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി പിരിച്ചുവിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍. ഇപ്പോള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ബിജെപി, ഭാവിയില്‍ സംസ്ഥാന, ദേശീയ തലത്തിലുളള തെരഞ്ഞെടുപ്പുകളും ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശ ബോഡികളെ ഏകീകരിച്ച് കേന്ദ്രമന്ത്രിസഭ ബില്‍ പാസാക്കുകയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്‌റിവാളിന്റെ പ്രതികരണം. 

'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി (എംസിഡി) തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിക്കുകയാണെങ്കില്‍ ആംആദ്മി പിരിച്ചുവിടും'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്നും അരവിന്ദ് കെജ്‌റിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഞാനോ പ്രധാനമന്ത്രിയോ അല്ല, ഈ രാജ്യത്തെ ഭരണഘടനയും ജനാധിപത്യവുമാണ് പ്രധാനം. അത് സംരക്ഷിക്കപ്പെടണം- അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More