പുതിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ 12-ാം ദിവസവും പിന്നിടുകയാണ്. ഫാക്ടറികളും മറ്റും അടഞ്ഞുകിടക്കുന്നു, ആളുകൾ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുന്നില്ല, വാഹനങ്ങള്‍ ഓടുന്നില്ല... പ്രകൃതി സമീപ കാലത്തൊന്നും അനുഭവിക്കാത്ത ശാന്തതയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. തല്‍ഫലമായി, വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല.
ഗംഗയും യമുനയും ഇത്രയും വൃത്തിയായി മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ലോക്ക് ഡൗൺ ബാക്കി വയ്ക്കുന്ന ആശ്വാസകരമായ കാഴ്ചകള്‍