ജിന്ന ഇന്ത്യയെ വിഭജിച്ചത് ഒരുതവണ, ബിജെപി ഓരോ ദിവസവും രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്- ശിവസേന

നാഗ്പൂര്‍: മുഹമ്മദ് അലി ജിന്ന ഒരുതവണയാണ് ഇന്ത്യയെ വിഭജിച്ചതെങ്കില്‍ ബിജെപി രാജ്യത്തെ ദിനംപ്രതി വിഭജിക്കുകയാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. '22 കോടിയിലധികം മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. അവരില്‍ ബിജെപിക്കും ശിവസേനയ്ക്കും വോട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദലി ജിന്ന ഒരു തവണ ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാനുണ്ടാക്കി. എന്നാല്‍ ബിജെപി നേതാക്കള്‍ നിരന്തരം അവരുടെ പ്രസ്താവനകളിലൂടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിച്ച് ഇന്ത്യയെ വിഭജിക്കുകയാണ്'-സഞ്ജയ് റാവത്ത് പറഞ്ഞു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 23 റെയ്ഡുകളാണ് നടത്തിയിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 23,000 റെയ്ഡുകളാണ് നടത്തിയത്. ഇതില്‍ ഭൂരിഭാഗവും നടന്നത് മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമാണ്. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്താത്തത്?-സഞ്ജയ് റാവത്ത് ചോദിച്ചു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 7 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 10 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 12 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More