കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുളള സംഘമാണ് ദിലീപിനെ ചോദ്യംചെയ്യുക. കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം തടയണമെന്നാവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി തളളിയ കോടതി അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരുന്നു. അതിനുപിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യംചെയ്യാനുളള പൊലീസിന്റെ നീക്കം.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനുശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. നിലവില്‍ നടിയെ ആക്രമിച്ച കേസന്വേഷണം അന്തിമ ഘട്ടത്തിലാണ്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. ചോദ്യംചെയ്യലിനുശേഷം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ച ഹാക്കര്‍ സായ് ശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുക.