കെ റെയില്‍: സതീശന് വേറെ പണിയില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെ - ഇ പി ജയരാജന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറ്റ് പണികള്‍ ഇല്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെയെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. കിഫ്ബി പദ്ധതിയെ ഇതിലും കൂടുതല്‍ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കിഫ്ബി ഓഫീസിനു മുന്‍പില്‍ ക്യൂ നില്‍ക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പിലായാല്‍ ആദ്യം അതില്‍ യാത്ര ചെയ്യുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തുകയും അതിരടയാള കല്ലുകള്‍ സ്ഥാപിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഇതിന് ശേഷം എല്ലാവര്‍ക്കും സ്ഥലത്തിന്‍റെ തുക നല്‍കിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

'കെ റെയില്‍ വിരുദ്ധസമരം കേരളത്തിലെ ജനങ്ങള്‍ നടത്തുന്നതല്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന കുറച്ച് ആളുകളും കൂടെ ആരംഭിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയാണ്. കേരളത്തിലെ ജനങ്ങള്‍ കെ റെയിലിനെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നവരാണ്. സംസ്ഥാനത്തിന്‍റെ സമഗ്രവികസനമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത്. ഈ നാട് ഇങ്ങനെ നശിക്കരുതെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ലോകത്തില്‍ വികസിച്ച് വരുന്ന ഒട്ടനവധി പ്രദേശങ്ങളുണ്ട്. അതിലേക്ക് കേരളവും എത്തണമെന്നാണ് മുന്നണി ആഗ്രഹിക്കുന്നത് - ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിം ലീഗിന്‍റെ തണലില്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗ് ഇല്ലെങ്കില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇത്രയും നൂനപക്ഷമായ പാര്‍ട്ടിയോട് എന്ത് പറയാനാണ്. അറു വഷളന്മാരുടെ കൈയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ സംസ്ക്കാരം വെച്ച് വ്യത്യസ്ത പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഒരു സെമിനാറില്‍ പങ്കെടുത്താല്‍ അവരുടെ രാഷ്ട്രീയമില്ലാതാകില്ലല്ലോ. അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് അഭിപ്രായങ്ങള്‍ പറയാനാണ് സിപിഎം അവരെ ക്ഷണിച്ചത്. - ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ റയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More