ബിജെപിയുടെ ഹിന്ദുത്വക്കെതിരെ ഗ്രാമങ്ങളിലിറങ്ങി പ്രവര്‍ത്തിക്കണം- ഉദ്ദവ് താക്കറെ

മുംബൈ: ബിജെപിയെ എല്ലാ രീതിയിലും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. ഹിന്ദുക്കള്‍ അപകടത്തിലാണെന്ന ആഖ്യാനം സൃഷ്ടിക്കുകയാണ് ബിജെപിയെന്നും അതിനെ തകര്‍ക്കാന്‍ ശിവസേന പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലിറങ്ങി സജീവമായി പ്രവര്‍ത്തിക്കണമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ബിജെപിയുടെ ഹിന്ദുത്വ 'അവസരവാദത്തിന്റെ ഹിന്ദുത്വ'യാണ്. ബിജെപിയുടെ ഹിന്ദുത്വ മൂലം എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.  ഹിന്ദുക്കള്‍ അപകടത്തിലാണെന്ന ആഖ്യാനം സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് ബിജെപി. അവരുടെ പ്രചാരണങ്ങളെ തകര്‍ക്കാന്‍ നമ്മള്‍ ഗ്രാമങ്ങളിലേക്കിറങ്ങണം. ഓരോ ഗ്രാമത്തിലും ശിവസേന പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കണം. ശിവസേനയുടെ സന്ദേശം ജനങ്ങളില്‍ കൃത്യമായി എത്തിക്കണം' ഉദ്ദവ് താക്കറെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ ഉടന്‍തന്നെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലുമെത്തി ജനങ്ങളെ കാണുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ തയാറെടുപ്പുകള്‍വേണം. വിധാന്‍ സഭയിലെയും ലോക്‌സഭയിലെയും വിജയത്തെക്കുറിച്ചുമാത്രം ചിന്തിക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ച എല്ലാ മണ്ഡലങ്ങളിലും അവരെ പരാജയപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണം. ശിവസേനയുടെ ആശയങ്ങള്‍ക്ക് ബിജെപിയെ തകര്‍ക്കാനാവണം-ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More