ഭൂമി തട്ടിപ്പുകേസില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ  സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി വില്‍പ്പന റദ്ദാക്കിയ ഭൂമി, അക്കാര്യം മറച്ചുവെച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്നുമാണ് സുനില്‍ ഗോപിക്കെതിരായ പരാതി. വഞ്ചാനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍ ജി എന്‍ മില്‍ റോഡിലെ ഗിരിധരന്‍ എന്നയാളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സുനില്‍ ഗോപിയെ റിമാന്റ് ചെയ്തു. സുനില്‍ഗോപിയെക്കൂടാതെ റീന, ശിവദാസ് എന്നിങ്ങനെ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോയമ്പത്തൂര്‍ നവക്കരയില്‍ മയില്‍ സ്വാമി എന്നയാളില്‍ നിന്ന് സുനില്‍ ഗോപി 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയിലെത്തിയതോടെ കോടതി വില്‍പ്പന റദ്ദാക്കി. ഇക്കാര്യം മറച്ചുവെച്ചാണ് സുനില്‍ ഗോപി ഭൂമി ഗിരിധരന് വില്‍ക്കാന്‍ ശ്രമിച്ചത്. അഡ്വാന്‍സായി 97 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് ഗിരിധരന്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി സുനില്‍ ഗോപിയുടേതല്ലെന്നും സിവില്‍ കേസ് നിലനില്‍ക്കുന്നതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗിരിധരന്‍ സുനില്‍ ഗോപിയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഗിരിധരന്‍ കോയമ്പത്തൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More