രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു- എം സ്വരാജ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നല്ല പ്രകടനം കാഴ്ച്ചവെച്ച നേതാവായിരുന്നു ചെന്നിത്തലയെന്നും കേരളത്തിലെ പരമ്പരാഗത പ്രവര്‍ത്തന ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നോട്ടുനിരോധനവും പൗരത്വഭേദഗതി ബില്ലുമൊക്കെ വന്നപ്പോള്‍ ശരിക്കും കേരളത്തില്‍ ഒരു യോജിച്ച മൂവ്‌മെന്റ് വരാമായിരുന്നു. അക്കാര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അഭിപ്രായഭിന്നതകളില്ല. തുടക്കത്തില്‍ ഒരേ പന്തലില്‍ നിന്ന് സമരംചെയ്തിരുന്നു. എന്നാല്‍ ആ യോജിപ്പ് തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിച്ചില്ല. അത് രമേശ് ചെന്നിത്തലയുടെ മാത്രം കുറവുകൊണ്ടല്ല. അദ്ദേഹത്തിന് ആ സമ്മര്‍ദ്ധത്തിന് വിധേയനാകേണ്ടിവന്നു. യോജിക്കാവുന്നയിടങ്ങളില്‍ പോലും ആ സാധ്യതകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം'-എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

2016-ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി  അധികാരമേറ്റത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം നേടിയതോടെ രമേശ് ചെന്നിത്തലയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നു. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More