മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യു എ പി എ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യു എ പി എ ഹൈക്കോടതി റദ്ദാക്കി. കുറ്റിയാടി, വളയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളാണ് കോടതി റദ്ദാക്കിയത്. രൂപേഷ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രൂപേഷിന്‍റെ ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013 -ല്‍ രണ്ട് കേസും 2014-ല്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്കെതിരെ ചുമത്തിയ യു എ പി എ കേസില്‍ പ്രോസിക്യൂഷന്‍ കാലതാമസം വരുത്തിയെന്ന് ആരോപിച്ചാണ് രൂപേഷ് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ അന്വേഷണ സംഘം നല്‍കുന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യു എ പി എ നിയമപ്രകാരം രൂപം നല്‍കിയ സമിതി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് നിയമം. ഈ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാരും ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണം. എന്നാല്‍ ഇതില്‍ 6 മാസം കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രൂപേഷ് ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More