നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട- മഅ്ദനി

ബംഗളുരു: നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. അല്ലാഹുവില്‍ വിശ്വസിച്ച് പ്രവാചകനെ പിന്തുടര്‍ന്ന് വര്‍ഷത്തില്‍ 30 ദിവസം നോമ്പ് നോക്കുന്ന വിശ്വാസിക്ക് ഫാഷിസത്തിന്റെ കുടകൊണ്ട് തടഞ്ഞുനിര്‍ത്താനാകാത്ത മഴകൊണ്ട് ജീവിച്ചുപോകാനാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെ സാധൂകരിച്ചുകൊണ്ടുളള കര്‍ണാടക ഹൈക്കോടതി അനുകൂല വിധിയുടെ പശ്ചാത്തലത്തിലാണ് മഅ്ദനിയുടെ പ്രതികരണം. 

'റമദാനു തൊട്ടുമുന്‍പ് ഇത്തരം നിരോധനങ്ങള്‍ കൊണ്ടുവന്ന് മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട. ബീഫും ആടും കോഴിയുമൊക്കെ നിരോധിച്ചാലും  ഫാഷിസത്തിനു തടഞ്ഞുനിര്‍ത്താനോ നിരോധിക്കാനോ സാധിക്കാത്ത, ആകാശത്തുനിന്ന് വീഴുന്ന മഴവെളളം മാത്രം മതി. അതുകൊണ്ട് ജീവിക്കാന്‍ ഞങ്ങള്‍ക്കാവും. വെളളം മാത്രം കുടിച്ച് ജീവിക്കാന്‍ കഴിയുമെന്ന ചങ്കുറപ്പും ജീവിത പരിചയവുമുളളവരാണ് മുസ്ലീങ്ങള്‍'-മഅ്ദനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണ് എന്നാണ് ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന ഹിജാബ് വിഷയത്തില്‍ വിധി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 5 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More