തെരഞ്ഞെടുപ്പ് തോല്‍വി; നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു

അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. സിദ്ദുവിനെ കൂടാതെ ഉത്തര്‍പ്രദേശ് പി സി സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ഉത്തരാഖണ്ഡ് പി സി സി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, ഗോവ പി സി സി അധ്യക്ഷന്‍ ഗിരീഷ് രാജ ചോടാന്‍കര്‍ എന്നിവരും രാജിവെച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗിന്‍റെ രാജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാരും സഹചുമതലയുളളവരും രാജിവെക്കണമെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യമുയരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുപി ചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയടക്കമുളളവര്‍  ഉത്തരവാദികളാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഭരണത്തിലിരുന്ന പഞ്ചാബില്‍ പോലും കോണ്‍ഗ്രസിന് ദയനീയ തോല്‍വിയാണ് നേരിടേണ്ടിവന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിംഗ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമടക്കും കോണ്‍ഗ്രസിന്റെ മിക്ക നേതാക്കളും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്കുപിന്നാലെ തോല്‍വി വിശകലനം ചെയ്യാനായി കോണ്‍ഗ്രസ് അവലോകന യോഗം ചേര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടത്. അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് നടക്കും. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന കപില്‍ സിപലിന്‍റെ പരാമര്‍ശത്തിനു പിന്നാലെയാണ് നേതാക്കളുടെ യോഗം അടിയന്തിരമായി നടക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More