ഞാന്‍ മാത്രമല്ല; നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന്‍റെ പ്രതീക്ഷയാണ് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: താന്‍ മാത്രമല്ല എല്ലാവരും രാജ്യത്തിന്‍റെ പ്രതീക്ഷയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളാണെന്നും തങ്ങള്‍ക്കുള്ള ഭയം മറക്കാനാണ് ബിജെപി നേതാക്കള്‍ സാധാരണക്കാരെ ഭയപ്പെടുത്തുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ആരെയും ഭയന്ന് പുറകോട്ട് പോകരുത്. കായികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം, ഇന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിലും കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. പഞ്ചാബിലും ഗോവയിലും നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ പുറത്തുവന്ന ഫലം അനുസരിച്ച് കനത്ത ആഘാതമാണ് കോണ്‍ഗ്രസ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി രാപകല്‍ അധ്വാനിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി ജനവിധി മാനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പ്രവത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്ത് വര്‍ഷം ഭരിച്ച പഞ്ചാബ് ഭരിച്ച മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും ബിജെപിയില്‍ ചേക്കേറിയ അമരീന്ദര്‍ സിംഗും പരാജയത്തിന്‍റെ രുചി അറിഞ്ഞു. ഗോവ, മണിപ്പൂര്‍, യു പി, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ബിജെപിയും പഞ്ചാബില്‍ ആം അദ്മിയുമാണ് ഭരണമുറപ്പിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More