സെലന്‍സ്കിയെ പോലെ ഭഗവന്തും ഹാസ്യതാരം; ഇനി ആം ആദ്മി മുഖ്യമന്ത്രി

യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രസിഡന്‍റായിരുന്നു സെലന്‍സ്കി. രാഷ്ട്രീയ പാരമ്പര്യം കുറവായിരുന്നിട്ടും ഒരു അഭിനേതാവ് എന്ന നിലയിലുള്ള സെലന്സ്കിയുടെ ജന സമ്മിതിയാണ് യുക്രൈനിലെ പ്രസിഡന്റ് പദത്തില്‍ വരെ അദ്ദേഹത്തെ എത്തിച്ചത്. സമാനമായ രീതിയില്‍ തന്നെയാണ് നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിയുടെയും രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പ് ഹാസ്യ താരമായിരുന്നു അദ്ദേഹം. ആക്ഷേപഹാസ്യത്തിലൂടെ നിരവധി ആരാധകരെയാണ് ഭഗവന്ത് നേടിയെടുത്തത്.

കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത്‌ ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ' എന്ന ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിച്ചത്. 2006-ല്‍ മന്നും ജഗ്ഗിയും 'നോ ലൈഫ് വിത്ത് വൈഫ്' എന്ന ഷോയുമായി കാനഡയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2008 ല്‍, സ്റ്റാര്‍ പ്ലസിലെ 'ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍' ചലഞ്ചില്‍ മത്സരിച്ചതോടെയാണ് ഭഗവന്തിന്‍റെ ജനപ്രീതി വര്‍ദ്ധിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ബല്‍വന്ത് ദുല്ലത്ത് സംവിധാനം ചെയ്ത ‘മെയിന്‍ മാ പഞ്ചാബ് ഡീ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടുമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014 ല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഭഗവന്ത് ലോകസഭയില്‍ എത്തുന്നത്. 2011- ല്‍ ഭഗവന്ത്‌ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ ചേര്‍ന്നു. എന്നാല്‍ 2012 ലെ തെരഞ്ഞെടുപ്പില്‍ നിരാശയായിരുന്നു ഫലം. പിന്നീട് 2014 - ലാണ് എ എ പിയില്‍ ചേര്‍ന്നത്. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More