ഇന്ത്യയെ ഇമാജിന്‍ ചെയ്യാന്‍ കഴിവുള്ളവര്‍ കോണ്‍ഗ്രസിലുണ്ടോയെന്ന് സംശയമാണ് - അരുണ്‍ കുമാര്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി പരുങ്ങലിലായ സാഹചര്യത്തില്‍ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഇന്ത്യയിൽ കോൺഗ്രസ്സിൻ്റെ നിയോഗം അവസാനിക്കുകയാണ്. ഹൈക്കമാന്‍ഡ് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ബാധ്യതയാണെന്നും ഇന്ത്യയെ ഇമാജിന്‍ ചെയ്യാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടോയെന്ന് സംശയമാണെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ കോട്ടയായ പഞ്ചാബില്‍ ആം ആദ്മിയാണ് ഭൂരിപക്ഷത്തില്‍ മുന്നേറുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും  ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകൾ തോറും നടന്നു നട്ടു വളർത്തി. ഒന്നും ബി.ജെ.പിയിൽ നിന്ന് പറയാനോ പ്രവർത്തിക്കാനോ ഇല്ലാത്ത കോൺഗ്രസ് കഥാവശേഷമായി. 

ഇന്ത്യയിൽ കോൺഗ്രസ്സിൻ്റെ നിയോഗം അവസാനിക്കുകയാണ്. പാർട്ടി ദേശീയ തലത്തിൽ പിരിച്ചുവിട്ട് ലോക് സേവക് സംഘ് ആയി ഗ്രാമങ്ങളിലേക്കും മനുഷ്യരിലേക്കും മടങ്ങണം. ഒരിടവേളയ്ക്ക് ശേഷം കാലത്തിൻ്റെ ആശയങ്ങൾ പുതുക്കിയെടുത്ത് പുതിയ മനുഷ്യരാൽ, സ്വപ്നങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയായി ഉയിർത്തെഴുന്നേൽക്കണം. പ്രിയപ്പെട്ട ഹൈക്കമാൻഡ് നിങ്ങൾ ഈ പാർട്ടിയുടെ രാഷ്ട്രീയ ബാധ്യതയാണ്. ഇന്ത്യയെ ഇമാജിൻ ചെയ്യാനുള്ള കഴിവുള്ളവർ നിങ്ങളിലുണ്ടോ എന്ന് സംശയമാണ്. ആ നിങ്ങളെ ഇന്ത്യ എങ്ങനെ ഇമാജിൻ ചെയ്യാനാണ്?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More