കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി തളളി ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി തളളിയത്. കേസില്‍ തുടരന്വേഷണം തുടരാമെന്ന് ഉത്തരവിട്ട കോടതി, ഏപ്രില്‍ പതിനഞ്ചിനുമുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നു എന്നും അത് കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചിരുന്നു എന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇക്കാര്യമാണ് തുടരന്വേഷണത്തില്‍ പൊലീസ് അന്വേഷിക്കുക. വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജതെളിവുകളുണ്ടാക്കാനാണ് എന്നാണ് ദിലീപിന്റെ വാദം. അതേസമയം, ബാലചന്ദ്രകുമാറിന്റെ മൊഴി തെറ്റാണെന്ന് ഉറപ്പുണ്ടെങ്കില്‍ തുടരന്വേഷത്തെ എതിര്‍ക്കുന്നത് എന്തിനാണ് എന്ന് നടി കോടതിയില്‍ ചോദിച്ചിരുന്നു. തുടരന്വേഷണം നടക്കണമെന്നും സത്യം പുറത്തുവരണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാവും കോടതി വിധി പറയുക. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഏപ്രില്‍ പതിനഞ്ചിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.